An END

(Re- posted from mathrubhumiii)


ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ ആവേശം മാത്രമായി ബ്ലോഗ് എന്ന നവമാധ്യമം അവസാനിക്കുമോ. ബ്ലോഗുകള്‍ക്ക് അവസാനമായിക്കഴിഞ്ഞു എന്ന് എഴുത്തുകാരനായ എന്‍.എസ്.മാധവന്‍ അടുത്തയിടെയാണ് ഒരു അഭിമുഖത്തില്‍ പ്രവചിച്ചത്. ആ പ്രവചനത്തെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് 'ന്യൂയോര്‍ക്ക് ടൈംസ്' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ കരുത്താര്‍ജിച്ചതോടെ, ബ്ലോഗര്‍മാര്‍ - പ്രത്യേകിച്ചും കൗമാരപ്രായക്കാരായ ബ്ലോഗര്‍മാര്‍ - കൂട്ടത്തോടെ അവയിലേക്ക് ചെക്കേറുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

ആശയപ്രകാശനത്തിനുള്ള നവസാധ്യതയെന്ന നിലയ്ക്കാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കം മുതല്‍ ബ്ലോഗുകള്‍ ശ്രദ്ധ നേടിയത്. എന്നാല്‍, ആശയപ്രകാശനം കൂടുതല്‍ ഫലപ്രദമായി നടത്താനും സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് തന്റെ ആശയങ്ങള്‍ ഒറ്റയടിക്ക് എത്തിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സൗകര്യമൊരുക്കിയതോടെയാണ് ബ്ലോഗുകള്‍ തളരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്യു റിസെര്‍ച്ച് സെന്ററിന്റെ 'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രൊജക്ട്' നടത്തിയ പഠനമാണ് റിപ്പോര്‍ട്ടിനാധാരം.

അമേരിക്കയില്‍ 2006-2009 കാലഘട്ടത്തില്‍ പന്ത്രണ്ടിനും പതിനേഴിനും മധ്യേ പ്രായമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ബ്ലോഗിങിന്റെ തോത് പകുതിയായി കുറഞ്ഞെന്ന് പഠനം പറയുന്നു. ആ പ്രായപരിധിയില്‍പെട്ട ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 14 ശതമാനത്തിന് മാത്രമാണ് ബ്ലോഗുകളുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ പ്രൊജക്ടിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ 18-33 പ്രായക്കാര്‍ക്കിടയില്‍ ബ്ലോഗിങില്‍ രണ്ടു വര്‍ഷംകൊണ്ട് രണ്ട് ശതമാനം കുറവുണ്ടായതായി കണ്ടിരുന്നു.

പലരും ബ്ലോഗെഴുത്ത് കുറയ്ക്കാനുള്ള കാരണം പലതാണ്. ദൈര്‍ഘ്യമേറിയ ബ്ലോഗ്‌പോസ്റ്റുകള്‍ എഴുതാന്‍ പലര്‍ക്കും സമയമില്ലാതായി, പകരം ശ്രദ്ധ ട്വിറ്ററിലേക്കും ഫെയ്‌സ്ബുക്കിലേക്കും തിരിഞ്ഞു. കാര്യമായി വായനക്കാരില്ല എന്നതും പല ബ്ലോഗര്‍മാരെയും നിരുത്സാഹപ്പെടുത്തി. അതേസമയം, സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി തങ്ങളുടെ ആശയം പങ്കിടാന്‍ സോഷ്യന്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ (സൗഹൃദക്കൂട്ടായ്മകള്‍) മികച്ച അവസരമൊരുക്കുകയും ചെയ്തു.

ബ്ലോഗര്‍ (Blogger)ലൈവ്‌ജേര്‍ണല്‍ (LiveJournal) തുടങ്ങിയ സര്‍വീസുകള്‍ ജനപ്രിയമായതോടെയാണ് പത്തുവര്‍ഷം മുമ്പ് ബ്ലോഗുകള്‍ വന്‍തോതില്‍ വര്‍ധിക്കാനാരംഭിച്ചത്. രാഷ്ട്രീയം മുതല്‍ ഭക്ഷണശീലങ്ങളും വ്യക്തിപരമായ അനുഭവങ്ങളും വരെ ബ്ലോഗുകള്‍ക്ക് വിഷയമായി. ഏറ്റവും വലിയ ചര്‍ച്ചാവേദികളായും ആശയവിനിമയ ഉപാധികളിലൊന്നായും ബ്ലോഗുകള്‍ പരിണമിച്ചു. 2004 ലെ ഇംഗ്ലീഷ് വാക്കായി മെറിയം വെബ്ബ്സ്റ്റര്‍ ഡിക്ഷണറി'ബ്ലോഗ്' (blog) അംഗീകരിച്ചു. 

Comments

Popular posts from this blog

Fuel Price