(Re- posted from mathrubhumiii) ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ ആവേശം മാത്രമായി ബ്ലോഗ് എന്ന നവമാധ്യമം അവസാനിക്കുമോ. ബ്ലോഗുകള്‍ക്ക് അവസാനമായിക്കഴിഞ്ഞു എന്ന് എഴുത്തുകാരനായ എന്‍.എസ്.മാധവന്‍ അടുത്തയിടെയാണ് ഒരു അഭിമുഖത്തില്‍ പ്രവചിച്ചത്. ആ പ്രവചനത്തെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് 'ന്യൂയോര്‍ക്ക് ടൈംസ്' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദക്കൂട്ടായ്മകള്‍ കരുത്താര്‍ജിച്ചതോടെ, ബ്ലോഗര്‍മാര്‍ - പ്രത്യേകിച്ചും കൗമാരപ്രായക്കാരായ ബ്ലോഗര്‍മാര്‍ - കൂട്ടത്തോടെ അവയിലേക്ക് ചെക്കേറുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ആശയപ്രകാശനത്തിനുള്ള നവസാധ്യതയെന്ന നിലയ്ക്കാണ് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കം മുതല്‍ ബ്ലോഗുകള്‍ ശ്രദ്ധ നേടിയത്. എന്നാല്‍, ആശയപ്രകാശനം കൂടുതല്‍ ഫലപ്രദമായി നടത്താനും സുഹൃത്തുക്കള്‍ക്ക് മുന്നിലേക്ക് തന്റെ ആശയങ്ങള്‍ ഒറ്റയടിക്ക് എത്തിക്കാനും സൗഹൃദക്കൂട്ടായ്മകള്‍ സൗകര്യമൊരുക്കിയതോടെയാണ് ബ്ലോഗുകള്‍ തളരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്യു റിസെര്‍ച്ച് സെന്ററിന്റെ 'ഇന്റര്‍നെറ്റ് ആന്‍ഡ് അമേരിക്കന്‍ ലൈഫ് പ്രൊജക്...